Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abdul Ghafoor

Ernakulam

മന്ത്രി അബ്ദുൾ ഗഫൂറിന് ആലുവ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം

ആ​ലു​വ: മ​ന്ത്രി​യാ​യ ശേ​ഷം ആ​ലു​വ​യി​ലെ വീ​ട്ടി​ലേ​ക്ക് ആ​ദ്യ​മാ​യി എ​ത്തി​യ ക​ള​മ​ശേ​രി എം​എ​ൽ​എ അ​ബ്ദു​ൾ ഗ​ഫൂ​റി​ന് ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്ത​ക​ർ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ഒ​രു​ക്കി.

ഇ​ന്ന​ലെ രാ​വി​ലെ 11.45 ന് ​എ​ത്തി​യ മ​ന്ത്രി​ക്ക് പ്ലാ​റ്റ്ഫോം മൂ​ന്ന് മു​ത​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ലു​വ എം​എ​ൽ​എ അ​ൻ​വ​ർ സാ​ദ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്. ഹാ​രി​സ് ബീ​രാ​ൻ എം​പി, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​ജി ജോ​ളി, മു​ൻ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ, യു​ഡി​എ​ഫ് ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ എം.​കെ.​എ. ല​ത്തീ​ഫ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജി​ല്ലാ, ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും എ​ത്തി​യി​രു​ന്നു.

താ​ള​മേ​ള​ങ്ങ​ൾ, പ്ല​ക്കാ​ർ​ഡു​ക​ൾ, പാ​ർ​ട്ടി​ക്കൊ​ടി​ക​ൾ എ​ന്നി​വ​യും സ്വീ​ക​ര​ണ​ത്തി​ന് മാ​റ്റ് കൂ​ട്ടി. പ്ലാ​റ്റ്ഫോ​മി​ലും മേ​ൽ​പ്പാ​ല​ത്തി​ലും സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങ​ൽ നീ​ണ്ട​തോ​ടെ അ​ര മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്താ​ണ് മ​ന്ത്രി പു​റ​ത്ത് വ​ന്ന​ത്. മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക്കൊ​ത്ത് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഇ​തൊ​രു നി​യോ​ഗ​മാ​ണെ​ന്നും മ​ന്ത്രി അ​ബ്ദു​ൾ ഗ​ഫൂ​ർ പ​റ​ഞ്ഞു. സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം പി​താ​വി​ന്‍റെ ഖ​ബ​റി​ടം സ​ന്ദ​ർ​ശി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള സ​ഹോ​ദ​ര​നേ​യും സ​ന്ദ​ർ​ശി​ച്ചശേ​ഷ​മാ​ണ് ആ​ലു​വ മ​ണ​പ്പു​റം റോ​ഡി​ലെ വ​സ​തി​യി​ലേ​ക്ക് പോ​യ​ത്.

Latest News

Corehub Up